Connect with us

Eranakulam

തെരുവ് നായ: യഥാര്‍ഥ വില്ലന്‍ ഡി ജി പിയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Published

|

Last Updated

കൊച്ചി: തെരുവുനായ പ്രശ്‌നത്തില്‍ യഥാര്‍ഥ വില്ലന്‍ ഡി ജി പി ലോക്‌നാഥ് ബെഹറയെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. അക്രമകാരികളായ തെരുവുനായകളെ കൊന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയും എ ഡി ജി പി ശ്രീലേഖയും നിയമ സെക്രട്ടറിയും തന്നെ ഭീഷണിപ്പെടുത്തിയെന്നും ചിറ്റിലിപ്പിള്ളി പറഞ്ഞു. തെരുവുനായ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ജോസ് മാവേലിയെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്ര മന്ത്രി ഉള്‍പ്പെടെയുള്ളവരെ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വിമര്‍ശിച്ചത്. തെരുവുനായകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് പോലീസ് കേസില്‍ ഉള്‍പ്പെടുന്നവര്‍ക്ക് സഹായവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ ജയിലില്‍ പോകാനും തയ്യാറാണ്. കാപ്പ ചുമത്തുമെന്ന ഭീഷണിയെ മുഖവിലക്കെടുക്കുന്നില്ല. നായവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജോസ് മാവേലിക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം കൈമാറി. തെരുവുനായ്ക്കളെ കൊല്ലുന്നതിന് നേതൃത്വം നല്‍കുന്ന പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് 25,000 രൂപ ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

 

---- facebook comment plugin here -----

Latest