ഇരണികാവ് ക്ഷേത്ര നവീകരണത്തിന് തടി ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ച് ഇ പി ജയരാജന്‍ കത്തെഴുതി

Posted on: November 4, 2016 12:06 am | Last updated: November 3, 2016 at 11:48 pm

തിരുവനന്തപുരം: മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഇരിണാവ് ക്ഷേത്രനവീകരണത്തിന് തടി ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് വനം വകുപ്പ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും കത്തിന്റെ പകര്‍പ്പ് ലഭ്യമാകുന്ന മുറക്ക് നല്‍കുന്നതാണെന്നും വനം മന്ത്രി കെ രാജു നിയമസഭയെ അറിയിച്ചു.
സൗജന്യ നിരക്കില്‍ തടി നല്‍കുന്നതിന് നിലവില്‍ ഉത്തരവുകളൊന്നും ഇല്ല. അതിനാല്‍ പ്രസ്തുത അപേക്ഷയില്‍ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും അന്‍വര്‍ സാദത്തിനെ മന്ത്രി അറിയിച്ചു.