Connect with us

Kerala

ഗാര്‍ഹിക മേഖലയില്‍ 1,570 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടയില്‍ ഗാര്‍ഹിക മേഖലയില്‍ 1,570 പേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചതായി കെ കെ രാമചന്ദ്രന്‍ നായരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ക്ഷേമനിധി ബോര്‍ഡുകള്‍ കമ്പ്യൂട്ടര്‍വത്കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷണന്‍ അറിയിച്ചു.
ക്ഷേമനിധി അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മുഖേന ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെന്നും വി ടി ബല്‍റാം, സണ്ണി ജോസഫ്, ശാഫി പറനമ്പില്‍, ഹൈബി ഈഡന്‍ എന്നിവരെ മന്ത്രി അറിയിച്ചു. നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2016-17 വര്‍ഷം സംസ്ഥാനത്ത് നിയുക്തി 2017 എന്ന പേരില്‍ ജോബ്‌ഫെയര്‍ സംഘടിപ്പിക്കും.
മൂന്ന് മേഖലകളിലായി തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ജൊബ്‌ഫെയര്‍ നടക്കുക. ഇത് മുഖേന സ്വകാര്യ മേഖലയില്‍ കുറഞ്ഞത് 5000 പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് വകുപ്പില്‍ കമ്പ്യൂട്ടര്‍വത്കരണം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest