Connect with us

Kerala

7500 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം 7500 പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ അറിയിച്ചു. 2007- 08 മുതല്‍ 2015- 16വരെ അനുവദിച്ച വീടുകളില്‍ സ്പില്‍ ഓവര്‍ ആയിരുന്ന 16,363 വീടുകളില്‍ 2,966വീടുകള്‍ ഈ സര്‍ക്കാര്‍ വന്നശേഷം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 13,393 വീടുകള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും സി ദിവാകരന്‍, കെ ഡി പ്രസേനന്‍, ആര്‍ രാജേഷ്, വി അബ്ദുര്‍റഹ്മാന്‍, കെ ജെ മാക്‌സി, എ പി അനില്‍കുമാര്‍, വി പി സജീന്ദ്രന്‍, രമേശ് ചെന്നിത്തല, പി സി ജോര്‍ജ് എന്നിവരെ മന്ത്രി അറിയിച്ചു.
മിച്ചഭൂമി ഇല്ലാതെ വന്നതാണ് പട്ടികജാതിക്കാര്‍ക്ക് വീടും സ്ഥലവും കൊടുക്കാന്‍ തടസ്സമായി നില്‍ക്കുന്നത്. ഭൂമി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് സമഗ്രവീട് നിര്‍മാണ പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.
പട്ടികജാതി കോളനികള്‍ക്ക് സമീപം സ്ഥലം കിട്ടാന്‍ പ്രയാസമുള്ളതുകൊണ്ട് ഫഌറ്റുകള്‍ നിര്‍മിച്ചുനല്‍കാനുള്ള പദ്ധതിയും സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ ഫണ്ട് വിനിയോഗവും സംരക്ഷണവും ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പട്ടികജാതി വിഭാഗക്കാര്‍ 2010ന് കാലാവധി പൂര്‍ത്തിയാക്കിയ ഒരു ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിത്ത്ള്ളുമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരം 766 ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest