ഗുജറാത്തില്‍ ഗ്യാസ് പ്ലാന്റില്‍ ചോര്‍ച്ച; വിഷവാതകം ശ്വസിച്ച് നാലുപേര്‍ മരിച്ചു

Posted on: November 3, 2016 7:56 pm | Last updated: November 3, 2016 at 7:56 pm

gas_0311ബറൂച്ച്: ഗുജറാത്തില്‍ ഗ്യാസ് പ്ലാന്റിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് നാലു പേര്‍ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബറൂച്ചിലെ ദഹേജില്‍ പ്രവര്‍ത്തിക്കുന്ന ഗുജറാത്ത് നര്‍മദ വാലി ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ് കമ്പനിയിലാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്.

സംഭവത്തില്‍ ദഹേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. അപകടമുണ്ടായ ഉടന്‍ ഫാക്ടറിയില്‍നിന്ന് ജോലിക്കാരെയെല്ലാം ഒഴിപ്പിച്ചു.