Connect with us

Kerala

മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേര്‍ക്കും സൗജന്യ അരി

Published

|

Last Updated

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട(അന്തിമ പട്ടികക്ക് വിധേയമായി) അന്ത്യോദയ- അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 595800 കാര്‍ഡുകളിലെ 2558631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരം തന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ സൗജന്യ നിരക്കില്‍ വിതരണം നടത്താന്‍ മന്ത്രിസഭായോഗം തിരുമാനിച്ചു.
താല്‍ക്കാലിക മുന്‍ഗണനാ പട്ടികയിലെ ശേഷിക്കുന്ന 2837236 കാര്‍ഡുകളിലെ 12921410 ഗുണഭോക്താക്കള്‍ക്ക് (അന്തിമ പട്ടികക്ക് വിധേയമായി) ആളൊന്നിന് അഞ്ച് കിലോ ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും.
സംസ്ഥാനത്തിന്റെ ടൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നും കരട് മുന്‍ഗണന ഇതരപട്ടികയില്‍ പെട്ടവരായ (അന്തിമ പട്ടികക്ക് വിധേയമായി) 12150769 ആളുകള്‍ക്ക്, മുമ്പ് എ പി എല്‍ (എസ്. എസ്) വിഭാഗത്തിന് പരിഗണന ലഭിച്ചതു പോലെ, രണ്ട് രൂപ നിരക്കില്‍ ആളൊന്നിന്് രണ്ട് കിലോഗ്രാം അരി വിതരണം ചെയ്യും. ശേഷിക്കുന്ന മുന്‍ഗണനാ ഇതര വിഭാഗത്തിന് ഒരു കിലോ ഗോതമ്പ്, ലഭ്യമായ അളവില്‍ അരി എന്നിവ നിലവില്‍ നല്‍കുന്ന എ പി എല്‍ നിരക്കില്‍ വിതരണം ചെയ്യും.

Latest