കോടതിയലക്ഷ്യം ഗൗരവതരമെന്ന് ഓര്‍മപ്പെടുത്തി സുപ്രീം കോടതി

Posted on: November 3, 2016 6:02 am | Last updated: November 3, 2016 at 12:03 am

supreme court1ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടികള്‍ കൈകൊള്ളാന്‍ കോടതികള്‍ മടികാണിക്കരുതെന്ന് സുപ്രീം കോടതി. നീതിന്യായ വിഭാഗത്തെ ബോധപൂര്‍വം കരിവാരിതേക്കാന്‍ ശ്രമിക്കുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. കോടതികളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും നിയമവാഴ്ച ഉറപ്പു വരുത്താനും അത് അനിവാര്യമാണെന്ന് ജസ്റ്റിസുമാരായ എ ആര്‍ ദാവേ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
കോടതിയലക്ഷ്യ കേസില്‍ രാജസ്ഥാന്‍ ഹൈക്കോടതി നടത്തിയ വിധിപ്രസ്താവം ശരിവെക്കവേയാണ് പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആവിഷ്‌കാര സ്വാതന്ത്ര്യം മൗലികാവകാശമാക്കിയിട്ടുണ്ട്. എന്നാല്‍ കോടതിയലക്ഷ്യം ഈ അവകാശത്തെ നിയന്ത്രിക്കുന്നു. ഇക്കാര്യം കോടതികള്‍ക്ക് ബോധ്യവുമുണ്ട്. കോടതിയലക്ഷ്യ നടപടികള്‍ കൈകൊള്ളുമ്പോള്‍ ശ്രദ്ധ വേണം.
എന്നാല്‍ കോടതിക്കെതിരായ അഭിപ്രായ പ്രകടനം ബോധപൂര്‍വം നീതിന്യായ വിഭാഗത്തെ വിലകുറച്ച് കാണിക്കാനാണെങ്കില്‍ ശിക്ഷിക്കപ്പെടണം- ബഞ്ച് നിരീക്ഷിച്ചു.