ഖത്വര്‍ പെട്രോളിയം പുതിയ കമ്പനി സ്ഥാപിച്ചു

Posted on: November 2, 2016 9:34 pm | Last updated: November 2, 2016 at 9:34 pm

qp_logo_400x400ദോഹ: രാജ്യത്തിന് പുറത്തെ ദ്രവീകൃത പ്രകൃതി വാതകം വിപണനവുമായി ബന്ധപ്പെട്ട് ഓഷ്യന്‍ എല്‍ എന്‍ ജി ലിമിറ്റഡ് എന്ന പുതിയ കമ്പനി ഖത്വര്‍ പെട്രോളിയം സ്ഥാപിച്ചു. പ്രകൃതി വാതക മേഖലയില്‍ ആഗോള തലത്തില്‍ മുന്‍നിര സ്ഥാനം നേടാനും ഖത്വറിന് പുറത്ത് എല്‍ എന്‍ ജി പദ്ധതികളില്‍ നിക്ഷേപം നടത്താനും ലക്ഷ്യമിട്ടാണ് പുതിയ കമ്പനി സ്ഥാപിച്ചു.
ഓഷ്യന്‍ എല്‍ എന്‍ ജിയുടെ ബ്രാഞ്ച് ഓഫീസ് ഖത്വര്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ സ്ഥാപിക്കും. ഓഷ്യന്‍ എല്‍ എന്‍ ജിയില്‍ ക്യു പിക്ക് 70 ശതമാനവും എക്‌സോണ്‍ മൊബീലിന് 30 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.