ശൈഖ് ഖലീഫയുടെ വിയോഗത്തില്‍ യു എന്‍ പൊതുസഭ പ്രത്യേക അനുശോചനം സംഘടിപ്പിച്ചു

Posted on: November 2, 2016 9:30 pm | Last updated: November 2, 2016 at 9:30 pm
യു എന്‍ പൊതുസഭയിലെ അനുശോചന പരിപാടിയില്‍  പ്രതിനിധികള്‍ മൗനമാചരിക്കുന്നു
യു എന്‍ പൊതുസഭയിലെ അനുശോചന പരിപാടിയില്‍
പ്രതിനിധികള്‍ മൗനമാചരിക്കുന്നു

ദോഹ: പിതാമഹന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍ താനിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതിന് യു എന്‍ പൊതു സഭ പ്രത്യേക സമ്മേളനം നടത്തി. പിതാമഹന്‍ അമീറിന്റെ വിയോഗത്തില്‍ ഖത്വറിലെ നേതൃത്വത്തിനും സര്‍ക്കാറിനും ജനങ്ങള്‍ക്കും അനുശോചനം അറിയിക്കുകയാണെന്ന് യു എന്‍ പൊതുസഭയുടെ 71 ാം സെഷന്‍ പ്രസിഡന്റ് പീറ്റര്‍ തോംസണ്‍ പറഞ്ഞു. ഖത്വറിന്റെ ഐശ്വര്യത്തിലും വികസനത്തിലും പിതാമഹന്‍ അമീര്‍ വഹിച്ച പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു. യു എന്‍ പൊതുസഭയിലെ അംഗരാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പിതാമഹന്‍ അമീറിന്റെ സ്മരണയില്‍ ഒരു മിനുട്ട് നേരം മൗനമാചരിച്ചു.