ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെയെന്ന് കട്ജു; വെടിവെച്ച പൊലീസുകാരേയും ഉത്തരവിട്ടവരേയും തൂക്കിലേറ്റണം

Posted on: November 1, 2016 10:23 am | Last updated: November 1, 2016 at 1:28 pm
SHARE

kadjuന്യൂഡല്‍ഹി: ഭോപ്പാല്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകരെ ഏറ്റമുട്ടില്‍ വധിച്ചുവെന്ന പൊലീസ് ഭാഷ്യം തള്ളി സൂപ്രീംകോടതി മുന്‍ ജഡ്ജിയും പ്രസ്സ് കൗണ്‍സില്‍ ചെയര്‍മാനുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ഭോപ്പാലിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കട്ജു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വെടിവെച്ച പൊലീസുകാര്‍ക്കും അതിന് ഉത്തരവിട്ടവര്‍ക്കും വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭോപ്പാല്‍ ഏറ്റുമുട്ടലില്‍ ദുരൂഹതയേറുന്നതിനിടെയാണ് കട്ജുവിന്റെ പ്രതികരണം വന്നിരിക്കുന്നത്. വിചാരണ പൂര്‍ത്തിയാകാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെയാണ് വിചാരണത്തടവുകാരായ പ്രതികള്‍ കൊല്ലപ്പെട്ടതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറയുന്നു. അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടുവെന്ന വാദത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐഎം ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here