ശ്രീനഗര്‍: പാക്ക് വെടിവപ്പില്‍ അതിര്‍ത്തിയില്‍ ഒരു സൈനികന്‍ കൂടി കൊല്ലപ്പെട്ടു. രജൗരി ജില്ലയില്‍ തിങ്കളാഴ്ച നടന്ന വെടിവെപ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടത്. പൂഞ്ചിലും പാകിസ്ഥാന്‍ റേഞ്ചേഴ്‌സ് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. പൂഞ്ചിലെ മെന്താം സെക്ടറില്‍ സൈനിക പോസ്റ്റുകള്‍ക്കും ജനവാസ പ്രദേശങ്ങള്‍ക്കും നേരെയാണ് വെടിവെപ്പും ഷെല്ലാക്രമണവുമുണ്ടായത്.
നിയന്ത്രണ രേഖയില്‍ മാന്‍കോട്ട്, ബാല്‍കോട്ട് എന്നീ മേഖലകളിലും പാക്ക്‌വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായി. ഞായറാഴ്ച രാത്രി ഒമ്പതുമണിമുതല്‍ അതിര്‍ത്തി ശാന്തമായിരുന്നു. എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ വീണ്ടും പാക്ക് സൈനികര്‍ പ്രകോപനപരമായി വെടിയുതിര്‍ക്കുകയായിരുന്നു.