ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

Posted on: October 30, 2016 9:26 pm | Last updated: October 31, 2016 at 10:10 am

hokeyകൗണ്ടന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്. പാക്കിസ്ഥാനെ 3-2ന് തകര്‍ത്താണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇന്ത്യയുടെ രണ്ടാം ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. പാക്കിസ്ഥാനായിരുന്നു കഴിഞ്ഞ തവണ ജേതാക്കള്‍.

ആദ്യ ക്വാര്‍ട്ടറില്‍ ഇരുടീമുകളും ഗോള്‍ വഴങ്ങിയില്ല. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ മുന്നേറി. 18ാം മിനുട്ടില്‍ ക്യാപ്റ്റന്‍ രുപീന്ദര്‍ പാല്‍ സിംഗ് പാക് വല ചലിപ്പിച്ചു. 23ാം മിനുട്ടില്‍ അഫാന്‍ യൂസഫ് രണ്ടാം ഗോള്‍ കൂടി നേടിയതോടെ ആദ്യ പകുതിയില്‍ ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് ലീഡ് നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ പാക്കിസ്ഥാന്‍ മുന്നേറ്റമാണ് കണ്ടത്. പെനാല്‍റ്റി കോര്‍ണറിലൂടെ ആദ്യ ഗോള്‍ നേടിയ പാക്കിസ്ഥാന്‍ ഉടന്‍ തന്നെ മറ്റൊരു ഗോള്‍ കൂടി നേടി. ഇതോടെ മത്സരം സമനിലയിലായി. 51ാം മിനുട്ടില്‍ നിക്കിന്‍ തിമ്മയ്യ നേടിയ ഗോളിലൂടെ ഇന്ത്യ കിരീടം സ്വന്തമാക്കുകയും ചെയ്തു.