ഗുണ്ടായിസം അനുവദിക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍

Posted on: October 30, 2016 12:05 pm | Last updated: October 31, 2016 at 9:17 am

tp-ramakrishnanകോഴിക്കോട്: സംസ്ഥാനത്ത് ഗുണ്ടായിസം വെച്ചുപൊറുപ്പിക്കില്ലെന്ന് എക്‌സൈസ്-തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ഏരിയാ സെക്രട്ടറി വിഎ സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്. അതില്‍ മാറ്റമില്ലെന്നും മന്ത്രി പറഞ്ഞു.