വിമാനത്തില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് യുഎസില്‍ തടവ്

Posted on: October 29, 2016 12:23 pm | Last updated: October 29, 2016 at 12:23 pm
SHARE

sumandasലണ്ടന്‍: വിമാനയാത്രക്കിടെ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനും വ്യാപാരിയുമായ 46 കാരന് അമേരിക്കന്‍ കോടതി തടവ് ശിക്ഷ വിധിച്ചു. ഖത്തറില്‍ താമസമാക്കിയിട്ടുള്ള സുമന്‍ദാസിനാണ് 20 ആഴ്ചത്തെ ജയില്‍ വാസവും 115 പൗണ്ട് പിഴയും വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം.

ദോഹയില്‍ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രക്കിടെ സുമന്‍ദാസ് തൊട്ടടുത്ത സീറ്റില്‍ ഉറങ്ങുകയായിരുന്ന പതിനെട്ടുകാരിയുടെ ശരീരഭാഗങ്ങളില്‍ പിടിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് പെണ്‍കുട്ടി മാഞ്ചസ്റ്റര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു. സംഭവം മനപ്പൂര്‍വമല്ലെന്ന് സുമന്‍ദാസ് കോടതിയില്‍ വാദിച്ചെങ്കിലും പെണ്‍കുട്ടി ഇക്കാര്യം നിഷേധിച്ചു. തുടര്‍ന്ന് കോടതി ഇയാള്‍ക്ക് തടവും പിഴയും വിധിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here