അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

Posted on: October 29, 2016 9:51 am | Last updated: October 29, 2016 at 1:01 pm
SHARE

imageശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഇന്ന് രാവിലേയും അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പ് ഒരു ബിഎസ്എഫ് ജവാന്‍ കൂടി വീരമൃത്യു വരിച്ചു. കുപ് വാര സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. നിഥിന്‍ സുഭാഷ് എന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ആണ് വീരമൃത്യു വരിച്ചത്.

വെള്ളിയാഴ്ച രാത്രി നിയന്ത്രണരേഖയില്‍ പാക് സൈന്യം ഒരു ബിഎസ്എഫ് ജവാനെ വധിച്ച് മുഖം വികൃതമാക്കിയിരുന്നു. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യവും ശക്തമായ തിരിച്ചടിയാണ് നല്‍കുന്നത്.

കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ വെള്ളിയാഴ്ച ഒരു സ്ത്രീയെ വെടിവെച്ചു കൊന്നിരുന്നു. രണ്ട് ഭീകരര്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറി വീട്ടമ്മയായ ബിബ യൂസഫിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെച്ച ശേഷം ഭീകരര്‍ മോട്ടോര്‍ സൈക്കിളില്‍ കടന്നു കളയുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here