മകളെ പീഡിപ്പിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍

Posted on: October 29, 2016 12:20 am | Last updated: October 29, 2016 at 12:01 am

കാന്‍ബറെ: 15 വയസ്സ് പ്രായമായ മകളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരില്‍ ആസ്‌ത്രേലിയന്‍ മാതാപിതാക്കള്‍ക്ക് ജയില്‍ ശിക്ഷ. ലൈംഗികമായി പീഡിപ്പിക്കുകയും മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയും ചെയ്ത ശേഷം വീടിന് സമീപം പ്ലാസ്റ്റിക് കവറിലാക്കി മൂന്ന് ദിവസം സൂക്ഷിച്ചുവെന്നും കോടതി പറഞ്ഞു. 59 വയസ്സ് പ്രായമായ പിതാവിന് 48 വര്‍ഷവും 51 വയസ്സ് പ്രായമായ മാതാവിന് 16 വര്‍ഷവുമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. പിതാവിന് 36 വര്‍ഷത്തന് ശേഷവും മാതാവിന് 11 വര്‍ഷത്തിന് ശേഷവും ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ്.മകള്‍ക്ക് അഞ്ച് വയസ്സ് പ്രായമായപ്പോള്‍ തന്നെ പിതാവ് പീഡിപ്പിച്ചിരുന്നു. വെള്ളക്കെട്ടില്‍ തലമുക്കുക, മുള്ള് കമ്പികൊണ്ട് വരിഞ്ഞ് മുറുക്കുക, എരിവുള്ള മുളക് തീറ്റിക്കുക, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തുക തുടങ്ങി ക്രൂരമായ പീഡനങ്ങളാണ് പിതാവില്‍ നിന്ന് ഈ കുട്ടി അനുഭവിച്ചിരുന്നത്. പിതാവിനെതിരെ 73 വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.