മോദിയുടെ ജപ്പാന്‍ സന്ദര്‍ശനം അടുത്ത മാസം

Posted on: October 29, 2016 6:10 am | Last updated: October 28, 2016 at 11:58 pm
SHARE

narendra-modi-jpg-image-784-410ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശിക്കുന്നു. അടുത്ത മാസം 11നും 12നുമാണ് മോദി ജപ്പാനില്‍ സന്ദര്‍ശനം നടത്തുക. ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ, വ്യാപാര, സാമ്പത്തിക, പ്രതിരോധ മേഖകളില്‍ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനോടൊപ്പം വ്യാപാര കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെക്കും. 11ന് ജപ്പാനിലെത്തുന്ന മോദി ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢപ്പെടുത്തുന്നതിന് സന്ദര്‍ശം കൂടുതല്‍ സഹായകമാകുമെന്ന് വിദേശ കാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മോദി രണ്ടാം തവണയാണ് ജപ്പാനില്‍ സന്ദര്‍ശനം നടത്തുന്നത്. ദക്ഷിന ചൈനാ കടലിലും ഇന്ത്യന്‍ മഹാസുദ്രത്തിലും ചൈന സൈനിക നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ചും സംയുക്ത നാവിക അഭ്യാസം നടത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും സന്ദര്‍ശനത്തിനിടെ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here