Connect with us

Gulf

തൊഴിലില്ലായ്മ വര്‍ധിക്കുന്നതില്‍ അറബ് ലേബര്‍ സംഘടനക്ക് ആശങ്ക

Published

|

Last Updated

അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ഖത്വര്‍ തൊഴില്‍ മന്ത്രി  ഡോ. ഈസ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി സംസാരിക്കുന്നു

അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ ഖത്വര്‍ തൊഴില്‍ മന്ത്രി
ഡോ. ഈസ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി സംസാരിക്കുന്നു

ദോഹ: അറബ് മേഖലയില്‍ തൊഴില്‍ രഹിതര്‍ വര്‍ധിക്കുന്നതില്‍ ദോഹയില്‍ നടന്ന അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ (എ എല്‍ ഒ) സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി മുന്നോട്ടു വെക്കപ്പെട്ട നിര്‍ദേശങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്തു. മൈക്രോ, സ്മാള്‍, മീഡിയം വ്യവസായ സംരംഭങ്ങള്‍ വികസിപ്പിക്കുക എന്നതാണ് പ്രധാന നിര്‍ദേശം. സ്വാകാര്യ മേഖലാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന നിര്‍ദേശം ഉയര്‍ന്നു. വിവിധ അറബ് രാജ്യങ്ങളിലായി ജോലി ചെയ്യുന്ന ഫലസ്തീനികളുടെ സാഹചര്യങ്ങള്‍ യോഗം പ്രത്യേക ചര്‍ച്ചക്കു വിധേയമാക്കി.
അറബ് ലോകത്തും രാജ്യാന്തര തലത്തിലും എ എല്‍ എയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനു ശ്രമിക്കുമെന്ന് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രി ഡോ. ഈസ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഐമി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. അറബ് രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്ന സങ്കീര്‍ണമായ സാഹചര്യത്തിലാണ് സംഘടനയുടെ ചുമതലയില്‍ വരുന്നതെന്നും സാഹചര്യങ്ങളെ മറി കടക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിലും തൊഴില്‍ മേഖലയിലും സ്വകാര്യമേഖലയുടെ ഗുണപരമായ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുണ്ട്. ചെറുകിട, മധ്യനിര സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിക്കൊണ്ടു വരുന്നതിലൂടെയും തൊഴില്‍ പരിശീലനം ശക്തിപ്പെടുത്തുന്നതിലൂടെയുമാണ് തൊഴിലില്ലായ്മ പരിഹരിക്കാനാകുകയെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ ആവര്‍ത്തിച്ച അദ്ദേഹം തന്നെ ചെയര്‍മാനായി തിരഞ്ഞെടുത്തു കൊണ്ട് അര്‍പ്പിച്ച വിശ്വാസ്യതക്ക് കൃതജ്ഞത അറിയിച്ചു.

---- facebook comment plugin here -----

Latest