Connect with us

International

അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബിയാറ്റിക്ക് മാന്‍ ബുക്കര്‍ പ്രൈസ്

Published

|

Last Updated

ലണ്ടന്‍: അമേരിക്കന്‍ സാഹിത്യകാരന്‍ പോള്‍ ബിയാറ്റി ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസിന് അര്‍ഹനായി. ബിയാറ്റിയുടെ “ദ സെല്‍ ഔട്ട്” എന്ന നോവലിനാണ് പുരസ്‌ക്കാരം. ഇംഗ്ലീഷ് ഭാഷയിലുള്ള സാഹിത്യ കൃതികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ബുക്കര്‍ പ്രൈസ് ആദ്യമായാണ് ഒരു അമേരിക്കന്‍ സാഹിത്യകാരന് ലഭിക്കുന്നത്.

“ഞെട്ടിപ്പിക്കുന്നതും അപ്രതീക്ഷിതായ രീതിയില്‍ തമാശയുള്ളതും” എന്നാണ് ജൂറി അംഗങ്ങള്‍ കൃതിയെ വിശേഷിപ്പിച്ചത്. ബിയാറ്റി തന്റെ ജന്മനാടായ ലോസ് ഏഞ്ചലസിനെക്കുറിച്ച് എഴുതുന്ന നോവലില്‍ ഊന്നല്‍ നല്‍കുന്നത് വംശീയമായ സമത്വത്തെക്കുറിച്ചാണ്. പ്രമേയവും അവതരണവും പരിഗണിക്കുമ്പോള്‍ “ദ സെല്‍ ഔട്ട്” ഏറ്റവും ശ്രദ്ധേയമായ കൃതിയാണെന്ന് അവാര്‍ഡ് നിര്‍ണയ സമിതി വിലയിരുത്തി.

പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ബിയാറ്റി പറഞ്ഞു. 54 കാരനായ ബിയാറ്റിയുടെ നാലാമത്തെ നോവലാണ് ദി സെല്ലൌട്ട്. നോവലിന് നാഷണല്‍ ബുക് ക്രിറ്റിക്‌സ് സര്‍കിള്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള കൃതികള്‍ക്കുമാത്രം നല്‍കിവന്നിരുന്ന ബുക്കര്‍ പ്രൈസിന് 2013 മുതലാണ് അമേരിക്ക ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളെ കൂടി പരിഗണിക്കാന്‍ ആരംഭിച്ചത്.

Latest