കൊടുവള്ളി: കൊടുവള്ളി ഗവ: ആര്‍ട്‌സ് ആന്റ്‌സയന്‍സ് കോളജിന് ഗ്രാമപഞ്ചായത്ത് ഭൂമി വിട്ടുതരാത്തത് സംബന്ധിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയില്‍ പറഞ്ഞു. അഡ്വ. പി ടി എ റഹിം എം എല്‍ എയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ജില്ലയില്‍ കൊടുവള്ളിക്കു പുറമെ കുന്ദമംഗലം, ബാലുശ്ശേരി, നാദാപുരം തുടങ്ങിയ സ്ഥലങ്ങളില്‍ ഗവ. ആര്‍ട്‌സ് കോളജുകള്‍ അനുവദിച്ചതായും അതില്‍ കൊടുവള്ളി ഒഴികെ മറ്റെല്ലാ കോളജുകള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അഫിലിയേറ്റഡ് കോളജുകള്‍ ഏതെങ്കിലും വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ സര്‍വകലാശാലാ ചട്ടമനുസരിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.