രണ്ട് കോടി നല്‍കിയിട്ടും മണല്‍ ലഭിച്ചിട്ടില്ല

Posted on: October 25, 2016 8:37 am | Last updated: October 25, 2016 at 12:37 am

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കപ്പല്‍ മാര്‍ഗം മണല്‍ ഇറക്കുമതി ചെയ്യുന്നതിന് രണ്ട്്് കോടി രൂപ സ്വകാര്യ കമ്പനിക്കു നല്‍കിയിട്ടും ഇതുവരെയും മണല്‍ ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി അറിയിച്ചു. സിഡ്‌കോ വഴിയായാണു ഇതിനു കരാര്‍ നല്‍കിയത്.
കൊല്‍ക്കത്ത കേന്ദ്രമാക്കിയുള്ള ലിങ്ക ലാന്‍ഡ് ട്രെഡേഴ്‌സ് കമ്പനിയുമായിട്ടായിരുന്നു കരാര്‍. പണം തിരികെ പിടിതക്കാന്ുള്ള നടപടികള്‍ ആരംഭിച്ചതായി പി ടി എ റഹീമിനെ മുഖ്യമന്ത്രി അറിയിച്ചു.