പാക് വെടിവെപ്പില്‍ പരിക്കേറ്റ ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു

Posted on: October 23, 2016 10:32 am | Last updated: October 23, 2016 at 3:20 pm
SHARE

gurnam-singh

ജമ്മു: ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തടയാനുള്ള ശ്രമത്തിനിടെ വെടിയേറ്റ ബിഎസ്എഫ് ജവാന്‍ വീരമൃത്യു വരിച്ചു. വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന്‍ ഗുര്‍നാം സിംഗ് (26) ആണ് മരിച്ചത്. ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് ഭീകരരും സൈന്യവും തമ്മില്‍ വെടിവെപ്പുണ്ടായത്. ഗുര്‍നാമിന് വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് സൈനികരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇത് പാക്കിസ്ഥാന്‍ നിഷേധിച്ചു.

താന്‍ മരിച്ചാല്‍ കരയരുതെന്ന് മകന്‍ പറഞ്ഞിരുന്നതായി ഗുര്‍ണാമിന്റെ മാതാവ് ജസ്വന്ത് കൗര്‍ പറഞ്ഞു. അതുകൊണ്ട് താന്‍ കരയില്ല. നല്ല ചികിത്സ കിട്ടിയിരുന്നെങ്കില്‍ തന്റെ മകന്‍ രക്ഷപ്പെടുമായിരുന്നു എന്ന് തോന്നുന്നുവെന്നും അവര്‍ പറഞ്ഞു.

ബിഎസ്എഫിന് സ്വന്തമായി ആശുപത്രി ഉണ്ടായിരുന്നെങ്കില്‍ തന്റെ മകന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്ന് ഗുര്‍ണാമിന്റെ പിതാവ് കുല്‍ബീര്‍ സിംഗ് പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് നല്ല ആശുപത്രികള്‍ സ്ഥാപിച്ച് നല്‍കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here