വിമര്‍ശിക്കാം, പക്ഷെ അപമാനിക്കരുത്: എകെ ബാലന്‍

Posted on: October 22, 2016 5:31 pm | Last updated: October 22, 2016 at 9:58 pm

ak-balan-newകോഴിക്കോട്: ആദിവാസി ശിശുമരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി തന്റെ നിലപാട് വിശദീകരിച്ചത്. വിമര്‍ശിക്കാം പക്ഷെ അപമാനിക്കരുതെന്ന് പറഞ്ഞ് കൊണ്ടുള്ള പോസ്റ്റില്‍ തനിക്കെതിരെ നടക്കുന്നത് ബോധപൂര്‍വമായ നീക്കമാണെന്ന് അദ്ദേഹം പറയുന്നു.

ഓരോ ആദിവാസി കുടുംബത്തേയും തന്റെ കുടുംബമായാണ് കാണുന്നത്. വിഎസ് സര്‍ക്കാറിന്റെ കാലത്ത് ഈ വകുപ്പ് കൈകാര്യം ചെയ്ത മന്ത്രി എന്ന നിലയില്‍ അത് തെളിയിച്ചിട്ടുണ്ട്. ഇടത് സര്‍ക്കാര്‍ വന്ന ശേഷം ആദിവാസി മേഖലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ തമസ്‌കരിക്കാനാണ് പുതിയ വിവാദം. ഏകപക്ഷീയമായി കേട്ടും വായിച്ചും ചില സുഹൃത്തുക്കള്‍ ഇതിനെതിരെ പ്രതികരിച്ചത് വേദനാജനകമാണെന്നും പോസ്റ്റില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: