പെരിന്തല്‍മണ്ണയില്‍ ആശുപത്രി മാലിന്യങ്ങള്‍ റോഡരികില്‍ തള്ളി

Posted on: October 22, 2016 10:54 am | Last updated: October 22, 2016 at 10:54 am
SHARE

img-20161021-wa0008-copyപെരിന്തല്‍മണ്ണ: ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയില്‍ വിവിധ ഭാഗങ്ങളില്‍ കോഴിയവശിഷ്ടം തള്ളിയതിന് പിറകെ ആശുപത്രി മാലിന്യങ്ങളും റോഡരുകില്‍ തള്ളാന്‍ തുടങ്ങി.
ദേശീയപാതയില്‍ നിന്നും തുടങ്ങുന്ന ജ്യൂബിലി ബൈപ്പാസ് റോഡിലാണ് വലിയ പ്ലാസ്റ്റിക്ക് ചാക്കുകളിലായി ആശുപത്രിയിലെ മാലിന്യം തള്ളിയിട്ടുള്ളത്. കാലത്ത് പ്രഭാത നടത്തത്തിനായി ഇറങ്ങിയവരാണ് റോഡരുകിലെ ചാക്ക് കെട്ടുകള്‍ ആദ്യം കണ്ടത്. ഉടന്‍ അവ കെട്ടഴിച്ചപ്പോള്‍ ആണ് ആശുപത്രിയില്‍ നിന്നും ഉപേക്ഷിച്ച സിറിഞ്ച്, ഗ്ലൂക്കോസ് വയര്‍, മെഡിസിന്‍ കവറുകള്‍, രക്തകറയോടു കൂടിയ ട്യൂബുകള്‍ എന്നിവയെല്ലാം കാണാന്‍ ഇടയായത്. ഇതില്‍ നിന്നും ആശുപത്രിയുടെ പേരെഴുതിയ രേഖകള്‍ നാട്ടുകാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇത് നഗരസഭാ ആരോഗ്യ അധികൃതര്‍ക്ക് കൈമാറായിട്ടുണ്ട്. മാലിന്യ മുക്ത നഗരത്തിനായി നഗരസഭാ അധികൃതര്‍ നാട്ടുകാരൊത്ത് പദ്ധതികളാരായുമ്പോള്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ഒട്ടെറെ പേര്‍ യാത്ര ചെയ്യുന്ന ഈ റോഡില്‍ ഉത്തരം അപകടകരമായ മാലിന്യം പരന്ന് കിടക്കുന്നത് നാട്ടുകാര്‍ ഒരു ഭാഗത്തേക്ക് പിന്നീട് മാറ്റിവെച്ചു. പഴയ സൂചികളടങ്ങുന്ന സിറിഞ്ചുകള്‍ പരന്ന് കിടക്കുന്ന നിലയിലായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ നടപടി കൈകൊള്ളുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here