ജെയ്ഷ സംഭവം: കോച്ചിന്റെ പിടിപ്പുകേടെന്ന് കായിക മന്ത്രാലയം

Posted on: October 22, 2016 7:29 am | Last updated: October 22, 2016 at 12:29 am

22jaishaന്യൂഡല്‍ഹി: മലയാളി വനിതാ അത്‌ലറ്റ് ഒ പി ജെയ്ഷക്ക് ഒളിമ്പിക് ദീര്‍ഘദൂര ഓട്ട മത്സരത്തിനിടെ വേണ്ട പരിഗണന ഉറപ്പ് വരുത്തുന്നതില്‍ കോച്ച് നികോളായ് സ്‌നെസരേവിന് വീഴ്ച സംഭവിച്ചുവെന്ന് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ജെയ്ഷ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കായിക മന്ത്രാലയം അന്വേഷണ സമിതിയെ നിയോഗിച്ചത്.
രണ്ട് പേജുള്ള റിപ്പോര്‍ട്ടില്‍ ജെയ്ഷക്ക് കുടിവെള്ളം നിഷേധിക്കുന്ന നിലപാടാണ് കോച്ച് കൈക്കൊണ്ടതെന്ന് വ്യക്തമായി പറയുന്നു.
ഭാവിയില്‍ മാരത്തണ്‍ മത്സരാര്‍ഥികള്‍ക്ക് വഴി സംബന്ധമായ വിവരങ്ങള്‍ ടീം മാനേജ്‌മെന്റോ കോച്ചോ കൈമാറിയിരിക്കണമെന്ന് നിര്‍ദേശിക്കുന്നു. കുടിവെള്ളം ആവശ്യമുള്ളവര്‍ക്ക് ടീം മാനേജ്‌മെന്റ് മുന്‍കൈയ്യെടുത്ത് സഹായമെത്തിക്കണം. സംഘാടകര്‍ നല്‍കുന്ന സൗകര്യത്തിന് പുറമെയായിരിക്കണം ഇതെന്നും നിര്‍ദേശിക്കുന്നു.
റിയോ ഒളിമ്പിക്‌സില്‍ മാരത്തണ്‍ ഫിനിഷിംഗ് ലൈനലില്‍ ജിഷ കുഴഞ്ഞ് വീണിരുന്നു. ഇത് പിന്നീട് വലിയ വിവാദമായി. കുടിവെള്ളം പോലും നല്‍കാതെ ഓടിപ്പിച്ചുവെന്നായിരുന്നു ജിഷയുടെ ആരോപണം.