ലോകത്തെ മികച്ച മൂന്ന് വിമാനത്താവളങ്ങളില്‍ ഹമദും

Posted on: October 21, 2016 11:01 pm | Last updated: October 28, 2016 at 7:42 pm

fr2ദോഹ: കോണ്ടി നാസ്റ്റ് ട്രാവലര്‍ തിരഞ്ഞെടുത്ത ലോകത്തെ മികച്ച മൂന്നാമത്തെ വിമാനത്താവളമായി ഹമദ്. കോണ്ടി നാസ്റ്റ് ട്രാവലറിന്റെ 29#ാമത് റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ലഭിച്ചത്.
ലോകത്തെ മികച്ച മൂന്നാമത്തെ വിമാനത്താവളമായി ഹമദിനെ യാത്രക്കാര്‍ തിരഞ്ഞെടുത്തതില്‍ അതിയായ സന്തോഷമുണ്ടെന്ന് എയര്‍പോര്‍ട്ട് ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്‍ജിനീയര്‍ ബദ്ര്‍ മുഹമ്മദ് അല്‍ മീര്‍ പറഞ്ഞു. ആഗോള യാത്രക്കാര്‍ വിമാനത്താവളത്തിലെ ലോകോത്തര നിലവാരവും അനുഭവവും ആസ്വദിക്കുന്നുവെന്നത് അഭിമാനജനകമാണ്. യാത്രക്കാരുടെ പ്രതീക്ഷ നിറവേറ്റുന്നതിനും ലോകത്തെ മികച്ച വിമാനത്താവളമായി ഹമദിനെ നിലനിര്‍ത്താനും ശ്രമങ്ങള്‍ തുടരാന്‍ പ്രചോദനമാണ് ഈ അവാര്‍ഡെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്ത് സാങ്കേതിവിദ്യാപരമായി മികച്ച വിമാനത്താവളങ്ങളിലൊന്നാണ് 2014ല്‍ തുറന്ന ഹമദ്. വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തന്ത്രപ്രധാന കേന്ദ്രമായതിനാല്‍ ആഗോള ട്രാന്‍സ്ഫര്‍ ഹബ് ആയി ഹമദ് വേഗത്തില്‍ വളരുകയാണ്.
യാത്രാ വ്യവസായ മേഖലയിലെ വലിയ മികവിന്റെ അംഗീകാരമായാണ് കോണ്ടി നാസ്റ്റ് ട്രാവലര്‍ റീഡേഴ്‌സ് ചോയ്‌സ് അവാര്‍ഡുകളെ കണക്കാക്കുന്നത്. മികച്ചതില്‍ മികച്ച യാത്ര എന്നാണ് പൊതുവെ ഇത് അറിയപ്പെടുന്നത്.