Connect with us

Gulf

തൊഴില്‍ രഹിതയായ യുവതിയെ പീഡിപ്പിച്ചു; ഒരുവര്‍ഷം തടവ്

Published

|

Last Updated

ദുബൈ: തൊഴില്‍ രഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത രണ്ട് സ്വകാര്യ കമ്പനി ജീവനക്കാര്‍ക്ക് ഒരുവര്‍ഷത്തേക്ക് ജയില്‍ ശിക്ഷ. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഫിലിപ്പിനോ യുവതിയെ പാകിസ്ഥാന്‍ പൗരനായ യുവാവ് ഫോണിലൂടെ ക്ഷണിക്കുകയായിരുന്നു. പിന്നീട് പാകിസ്ഥാന്‍ പൗരനായ യുവാവിന്റെ സുഹൃത്ത് യുവതിയെ പോര്‍ട്ട് സഈദ് ഭാഗത്തു നിന്നും വാഹനത്തില്‍ കയറ്റുകയും ആളൊഴിഞ്ഞ ഭാഗത്തേക്ക് വാഹനം ഓടിച്ചു പോയി, ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് കേസ്
യുവതിയില്‍ നിന്ന് 3,000 ദിര്‍ഹമും രണ്ട് ഫോണുകളും ഇവര്‍ മോഷ്ടിക്കുകയും ചെയ്തു, അതേസമയം പ്രതി ഭാഗം അഭിഭാഷകര്‍, യുവതി ബോധിപ്പിച്ചത് കളവാണെന്നും ഇരുവരും ഉഭയ കക്ഷി സമ്മത പ്രകാരം വേശ്യാവൃത്തിയിലൂടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും ബലാത്സംഗം ചെയ്യുകയല്ലായിരുന്നുവെന്നും കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കേസ് പരിഗണിച്ച ജഡ്ജ് മുഹമ്മദ് ജമാല്‍ കവര്‍ച്ച കേസ് ദുബൈ പെരുമാറ്റ ദൂഷ്യ കുറ്റകൃത്യ കോടതിയിലേക്ക് കൈമാറി.
ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം ഇരുവരെയും നാടുകടത്തും. സംഭവം നടക്കുന്നതിന്റെ രണ്ട് ദിവസം മുന്‍പ് ഫെയ്‌സ്ബൂക്കിലൂടെ ആദ്യത്തെ യുവാവുമായി യുവതി പരിചയപ്പെടുകയായിരുന്നു. ഏറെ ചാറ്റ് ചെയ്തതിന് ശേഷം യുവാവിനെ കാണുന്നതിന് യുവതിയെ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ യുവാവുമായി കണ്ടതിനു ശേഷം പോര്‍ട്ട് സഈദ് ഭാഗത്തു ഇറങ്ങിയ യുവതിയെ യുവാവിന്റെ സുഹൃത്തു വീണ്ടും വാഹനത്തില്‍ കയറ്റി ആളൊഴിഞ്ഞ ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് പോലീസ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.
ഫെയ്‌സ് ബൂക്കിലൂടെ പരിചയപ്പെട്ട യുവാവ് തന്നെ കാണണമെന്ന് പറഞ്ഞു ഫോണ്‍ ചെയ്തു. അന്നേരം ഷാര്‍ജയിലുള്ള അമ്മാവനെ അഞ്ചുമണിക്ക് കാണാന്‍ പോകേണ്ടതുണ്ടെന്നറിയിച്ചു. ഇതനുസരിച്ചു ഒരു ബസ് സ്റ്റേഷനില്‍ നിന്ന് എന്നെ വാഹനത്തില്‍ കയറ്റുകയും ഷാര്‍ജയിലേക്ക് എത്തിക്കണമെന്ന് താന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വാഹനം മുന്നോട്ടെടുത്ത് അല്‍പ്പം മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ഞാനുമായി ലൈംഗിക ബന്ധത്തിലേര്‍പെടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അതിന് വിസമ്മതിച്ച എന്നോട് കയര്‍ക്കുകയും കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്തു. വാഹനം നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെടുകയും ഉച്ചത്തില്‍ സഹായത്തിനായി കരഞ്ഞതോടെ വാഹനം നിര്‍ത്തി അമ്മാവനെന്ന് സ്വയം പരിചപ്പെടുത്തിയ ഒരാളെ കൂടി വാഹനത്തില്‍ കയറ്റി. പിന്നീട് അദ്ദേഹം വാഹനം ഓടിക്കുകയും പിന്‍ സീറ്റിലിരുത്തിയ എന്നെ ആളൊഴിഞ്ഞ ഭാഗത്തു വെച്ച് ഇരുവരും ബലാല്‍സംഗം ചെയ്യുകയും എന്റെ പണവും മൊബൈല്‍ ഫോണുകളും അപഹരിച്ച ശേഷം ദേര മെട്രോ സ്റ്റേഷനരികില്‍ ഇറക്കി വിടുകയും ചെയ്തു. യുവതി കോടതിയില്‍ ബോധിപ്പിച്ചു. ദുബൈ പ്രാഥമിക കോടതി ബലാത്സംഗ കുറ്റത്തില്‍ നിന്ന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള വേശ്യാവൃത്തിക്ക് കേസെടുത്തു ഇരുവരെയും ഒരു വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. ഉയര്‍ന്ന കോടതിയില്‍ അപ്പീല്‍ പോകുന്നതിന് പ്രതികള്‍ക്ക് 15 ദിവസത്തെ സമയം അനുവദിച്ചു വിധിയില്‍ ഉത്തരവുണ്ട്.

 

---- facebook comment plugin here -----

Latest