രഞ്ജി ട്രോഫി: ഇഖ്ബാല്‍ അബ്ദുള്ളയ്ക്ക് സെഞ്ചുറി; ഹൈദരാബാദിനെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍

Posted on: October 21, 2016 6:21 pm | Last updated: October 21, 2016 at 6:21 pm

iqbal-century-kera_3053150bഭുവനേശ്വര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍. ഇഖ്ബാല്‍ അബ്ദുള്ള നേടിയ (157) റണ്‍സിന്റെ കരുത്തില്‍ ഇന്നിംഗ്‌സ് കെട്ടിപ്പടുക്കിയ കേരളം രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 506/9 എന്ന നിലയിലാണ്. 214 പന്തില്‍ പതിനാല് ഫോറും ആറ് സിക്‌സറുമടക്കമാണ് അബ്ദുള്ള 157 റണ്‍സ് സ്വന്തമാക്കിയത്.

സച്ചിന്‍ ബേബി (80), ജലജ് സക്‌സേന (79), രോഹന്‍ പ്രേം (41) എന്നിവര്‍ കേരളത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു. 214 പന്തില്‍നിന്ന് ആറു സിക്‌സറും 14 ബൗണ്ടറിയും ഉള്‍പ്പെട്ടതായിരുന്നു അബ്ദുള്ളയുടെ ഇന്നിംഗ്‌സ്. എട്ടാം വിക്കറ്റില്‍ അബ്ദുള്ളയും കെ.എ.മോനിഷും ചേര്‍ന്ന് 141 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മോനിഷ് 40 റണ്‍സ് നേടി പുറത്തായി. രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒരു റണ്‍സുമായി സന്ദീപ് വാര്യരാണ് ഇഖ്ബാല്‍ അബ്ദുള്ളയ്‌ക്കൊപ്പം ക്രീസില്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസന്‍ ഹൈദരാബാദ് ബൗളിംഗ് നിരയില്‍ മികച്ചുനിന്നു. നാല് വിക്കറ്റിന് 223 എന്ന നിലയിലാണ് കേരളം രണ്ടാംദിനം കളി ആരംഭിച്ചത്.