Connect with us

Eranakulam

ബിയര്‍ പാര്‍ലറുകളില്‍നിന്നും ബിയര്‍ വാങ്ങിക്കൊണ്ടുപോകുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ബിയര്‍ പാര്‍ലറുകളില്‍നിന്നും ബിയര്‍ വാങ്ങിക്കൊണ്ടുപോകുന്നതിന് തടസമില്ലെന്ന് ഹൈക്കോടതി. ബിയര്‍ വാങ്ങിക്കൊണ്ടുപോകാമെന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ ഒന്നിലധികം കൗണ്ടറുകള്‍ തുറക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി. ഇത് അബ്കാരി ചട്ടത്തിന് തടസമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് ചുമതല ഏറ്റെടുത്തതിന് ശേഷം സംസ്ഥാനത്തെ ബിയര്‍ പാര്‍ലറുകളില്‍ നിന്നും പുറത്തേക്ക് ബിയര്‍ കൊടുത്തുവിടരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അഥവാ ബിയറുകള്‍ പുറത്തേക്ക് കൊടുത്തുവിടണമെങ്കില്‍ പൊട്ടിച്ചതിനുശേഷം മാത്രമെ കൊടുത്തുവിടാവുള്ളെന്നും ഋഷിരാജ് സിംഗ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

---- facebook comment plugin here -----

Latest