ദോഹ: ഒ ഐ സി സി ഖത്വര്‍ ഘടകമായ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതു കണ്‍വെന്‍ഷന്‍ നാളെ(വ്യാഴം) വൈകിട്ട് ഏഴിന് അബൂഹമൂറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.
‘വര്‍ത്തമാന ഇന്ത്യയില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി’ എന്ന വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി ആദം മുല്‍സി മുഖ്യ പ്രഭാഷണം നടത്തും. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കെ കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി- ജില്ലാ നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കിമെന്നും ഇന്‍കാസ് കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ അറിയിച്ചു.