അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി തള്ളി

Posted on: October 19, 2016 7:41 pm | Last updated: October 20, 2016 at 10:11 am
SHARE

kejriwalന്യൂഡല്‍ഹി: കേന്ദ്രധനമന്ത്രി അരുണ്‍ ജെയറ്റ്‌ലിയുടെ മാനനഷ്ടക്കേസ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി തള്ളി. ഡല്‍ഹി ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. കേസ് നിലനില്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

കെജ്‌രിവാളിനും മറ്റ് അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെയാണ് ജെയറ്റ്‌ലി മാനനഷ്ടക്കേസ് നല്‍കിയത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് ജയറ്റ്‌ലി അഴിമതി നടത്തിയതായാണ് കെജ്‌രിവാള്‍ ആരോപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here