കൊച്ചി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോക അണ്ടര്‍-17 ലോകകപ്പ് ഫുട്‌ബോളിന് കൊച്ചി വേദിയാകും. കൊച്ചിയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാനെത്തിയ ഫിഫയുടെ പ്രതിനിധി സംഘം ഒരുക്കങ്ങളില്‍ സംതൃപ്തി അറിയിച്ചു. ഇതാദ്യമായാണ് കേരളം ഫുട്‌ബോള്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.
കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയമടക്കം കൊച്ചിയിലെ നാല് ഗ്രൗണ്ടുകള്‍ പരിശോധിച്ച ശേഷമാണ് പ്രതിനിധി സംഘം കൊച്ചിയെ അണ്ടര്‍-17 ലോകകപ്പ് വേദിയായി പ്രഖ്യാപിച്ചത്. ഫെബ്രുവരിയില്‍ നടത്തിയ ആദ്യഘട്ട പരിശോധനയെ അപേക്ഷിച്ച് ഒരുക്കങ്ങളില്‍ കാര്യമായ പുരോഗതി കൈവരിക്കാനായതായി ടൂര്‍ണമെന്റ് ഡയരക്ടര്‍ അറിയിച്ചു.