Connect with us

International

പുരസ്‌കാര ജേതാവിനെ തേടി നൊബേല്‍ കമ്മിറ്റി മടുത്തു...!

Published

|

Last Updated

വാഷിംഗ്ടണ്‍: സാഹിത്യ നൊബേല്‍ ജേതാവ് ബോബ് ഡീലനെ പുരസ്‌കാരം ലഭിച്ച വിവരം നേരിട്ട് അറിയിക്കാന്‍ സാധിക്കാതെ നോബേല്‍ കമ്മിറ്റി കുഴങ്ങി. ഫോണിലൂടെയും മറ്റും നേരിട്ട് ബന്ധപ്പെടാന്‍ നോക്കിയപ്പോഴെല്ലാം റോക്ക് ഇതിഹാസം ഡിലന്‍ മാറി നില്‍ക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണ്. സാഹിത്യത്തിനുള്ള നൊബേല്‍ നേടുന്ന ആദ്യ ഗാന രചനിയതാവായ ബോബിന്റെ മൗനത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ബോബിനോട് വിവരം അറിയിക്കാനായി കമ്മിറ്റി അധികൃതര്‍ നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ബോബുമായി സംസാരിക്കാന്‍ കമ്മിറ്റി അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബോബ് മാറി നില്‍ക്കുന്നത് ആവര്‍ത്തിച്ചതോടെ നൊബേല്‍ കമ്മിറ്റി ശ്രമം അവസാനിപ്പിച്ചു.
അതേസമയം, ബോബിന്റെ അടുത്ത അനുയായിയെ ഫോണില്‍ ബന്ധപ്പെടുകയും ഇമെയില്‍ അയക്കുകയും ചെയ്തിട്ടുണ്ടെന്ന് നോബെല്‍ കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു.
നൊബേല്‍ പ്രഖ്യാപിച്ച ദിവസം ലാസ് വേഗാസില്‍ ബോബ് ഒരു സംഗീത മേള നടത്തിയിരുന്നു. എന്നാല്‍ പുരസ്‌കാര നേട്ടത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. ഡിസംബര്‍ പത്തിന് നടക്കുന്ന പുരസ്‌കാര ദാനചടങ്ങില്‍ ബോബ് എത്തില്ലെന്നാണ് സൂചന. 75കാരനയാ ബോബിന് അര്‍ഹമായ ആദരവ് നല്‍കാന്‍ തന്നെയാണ് അധികൃതര്‍ തീരുമാനിച്ചത്.

Latest