ഇറോം ശര്‍മിള പാര്‍ട്ടി പ്രഖ്യാപിച്ചു; മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

Posted on: October 18, 2016 7:27 pm | Last updated: October 19, 2016 at 10:04 am

irom sharmilaഇംഫാല്‍: പ്രത്യേക സൈനിക അധികാര നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാരമിരുന്ന മണിപ്പൂരി സമര നായിക ഇറോം ശര്‍മിള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് എന്നാണ് പേര്. ഇരേന്ദ്ര ലീച്ചോന്‍ബാമാണ് പാര്‍ട്ടി കണ്‍വീനര്‍. ഇറോം ശര്‍മിള പാര്‍ട്ടി കോ-കണ്‍വീനറായിരിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ 60ല്‍ 20 സീറ്റുകളില്‍ പീപ്പിള്‍സ് റിസര്‍ജന്‍സ് പാര്‍ട്ടി മത്സരിക്കും.