മുത്തലാഖ് നിര്‍ത്തലാക്കണം: വെങ്കയ്യാ നായിഡു

Posted on: October 18, 2016 3:33 pm | Last updated: October 19, 2016 at 9:59 am

venkaiah naiduകൊച്ചി: മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു. ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചല്ല, മുത്തലാഖ് അവസാനിപ്പിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യേണ്ടത്. മുത്തലാഖ് നിര്‍ത്തലാക്കണമെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് അവസാനിപ്പിക്കണമെന്നത് മുസ്ലിം സ്ത്രീകളുടെ ആവശ്യമാണ്. അവര്‍ സര്‍ക്കാറിനെ പിന്തുണക്കുന്നുണ്ട്. രാജ്യത്ത് തുല്യ നീതി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ കടമയാണെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

മതേതര രാജ്യമാണ് ഇന്ത്യ. ലിംഗ സമത്വവും തുല്യ നീതിയുമാണ് ഒരു മതേതര രാജ്യത്തിന് വേണ്ടത്. മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇന്ത്യയില്‍ നീതി നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.