സംസ്ഥാനത്ത് എപിഎല്‍ അരിവിതരണം നിര്‍ത്തി

Posted on: October 18, 2016 11:21 am | Last updated: October 18, 2016 at 11:21 am

riceതിരുവനന്തപുരം: സംസ്ഥാനത്ത് എപിഎല്‍ അരിവിതരണം നിര്‍ത്തി. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാത്തതിനാല്‍ കേന്ദ്രം അരി വിഹിതം റദ്ദാക്കിയതിനാലാണ് അരി വിതരണം നിര്‍ത്തുന്നത്. ഇനി എപിഎല്‍ കാര്‍ഡ് ഉടമകള്‍ 22.64 രൂപക്ക് അരി വാങ്ങണം. 60 ലക്ഷത്തോളം റേഷന്‍ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് ഈ പ്രശ്‌നം.

ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതില്‍ സംസ്ഥാനം കാണിച്ച അനാസ്ഥയാണ് പുതിയ പ്രതിസന്ധിക്ക് കാരണം. കേന്ദ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.