ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. നിയന്ത്രണരേഖക്ക് സമീപമുള്ള ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തു. ജമ്മു മേഖലയിലെ രജൗരി ജില്ലയിലാണ് ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും ഉണ്ടായത്.
രജൗറിയിലെ നൗഷീറ സെക്ടറിലാണ് ആക്രമണം ഉണ്ടായത്. 82 എംഎം മോട്ടോര്‍ ഷെല്ലുകളും കൈത്തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.