സൗമ്യ കേസ്: കഡ്ജു സുപ്രീം കോടതിയില്‍ ഹാജരാകില്ല

Posted on: October 17, 2016 7:44 pm | Last updated: October 18, 2016 at 10:01 am

kadjuന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ നിലപാട് അറിയിക്കാന്‍ മുന്‍ സുപ്രീം കോടതി ചീഫ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഹാജരാകില്ല. വിശദീകരണം നല്‍കാന്‍ സുപ്രീം കോടതിയില്‍ ഹാജരാകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സുപ്രീം കോടതിക്ക് തെറ്റ് പറ്റിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറും സൗമ്യയുടെ മാതാവും നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രിം കോടതി കട്ജുവിനോട് ഹാജാരാക്കാന്‍ ആവശ്യപ്പെട്ടത്. വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കട്ജു ഫേസ്ബുക്കിലിട്ട പോസ്റ്റ് കണക്കിലെടുത്താണ് അടുത്ത മാസം 11ന് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് കോടതി അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്.