Connect with us

International

ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റദ്ധരിപ്പിച്ചുവെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

സര്‍താജ് അസീസ

ഇസ്ലാമാബാദ്: ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചെന്ന് പാക്കിസ്ഥാന്‍. തീവ്രവാദം നേരിടുന്നതിന് ബ്രിക്‌സ് രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ എക്കാലത്തും തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് പറഞ്ഞു. തീവ്രവാദത്തെ പാക്കിസ്ഥാന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുമെന്ന് പാക്കിസ്ഥാന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാക് മണ്ണില്‍ ഇന്ത്യന്‍ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളും നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ പ്രത്യേക സംഘത്തെ അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗോവയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. ഇതാണ് ആ രാജ്യത്തെ പ്രകോപിപ്പിച്ചത്. ഭീകരതയുടെ മാതാവാണ് പാക്കിസ്ഥാന്‍ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.