എസ്എന്‍ഡിപി അന്ധകാരശക്തികളെ ഘടകകക്ഷിയാക്കിയത് തികഞ്ഞ ഗുരുനിന്ദ: മുഖ്യമന്ത്രി

Posted on: October 16, 2016 8:44 pm | Last updated: October 16, 2016 at 8:44 pm
SHARE

pinarayiകണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് സമൂഹത്തില്‍ അന്ധത്വം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയാണ് എസ്എന്‍ഡിപി എന്നും ഇക്കൂട്ടര്‍ അന്ധകാരശക്തികളെ ഘടകകക്ഷിയാക്കിയത് തികഞ്ഞ ഗുരുനിന്ദയാണെന്നും പിണറായി പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബര ശതാബ്ദിയാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരു ഏതൊക്കെ ദര്‍ശനങ്ങളെ ഉയര്‍ത്തിക്കാട്ടിയോ, അതിനെയൊക്കെ തമസ്‌കരിക്കുന്ന ശക്തികള്‍ നാട്ടില്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. ഗുരുവിനെ പ്രത്യേക ജാതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. ജാതിയെക്കുറിച്ചു മേന്മ നടിക്കുന്നവര്‍ സത്യത്തില്‍ നാടിനെ അന്ധകാരത്തിലേക്കു നയിക്കുകയാണ്. ജാതിയുടെയും മതാന്ധതയുടെയും കാലുഷ്യം സമൂഹമനസ്സില്‍ ചാര്‍ത്താന്‍ ശ്രമങ്ങള്‍ നടക്കുന്നു.
ഇന്ന് എസ്എന്‍ഡിപിയുടെ തലപ്പത്തുള്ളവര്‍ ചോദിക്കുന്നു, ജാതി പറഞ്ഞാല്‍ എന്താണെന്ന്. ജാതി പറയരുത്, ജാതിയെക്കുറിച്ച് ചിന്തിക്കരുത് എന്നാണ് ഗുരുവചനം. പലരും ആലോചിക്കുന്നു, ഗുരുവാണോ ശരി, അതോ ഗുരുവചനങ്ങളെ തിരുത്തുന്ന ഇക്കൂട്ടരാണോ ശരി. ഇതേക്കുറിച്ച് സമൂഹം ശരിയായി വിലയിരുത്തണം. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here