നോര്‍ത്ത് ഈസ്റ്റിനെ പിടിച്ചുകെട്ടി ഡല്‍ഹി

Posted on: October 15, 2016 11:42 pm | Last updated: October 15, 2016 at 11:42 pm

islന്യൂഡല്‍ഹി: ഐ എസ് എല്ലിലെ ആവേശപ്പോരാട്ടത്തില്‍, ഒന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനില പാലിച്ചത്. സ്വന്തം കാണികള്‍ക്കു മുമ്പില്‍ ഇതാദ്യമായാണ് ഡല്‍ഹി കളിക്കാനിറങ്ങിയത്. 38ാം മിനുട്ടില്‍ കീന്‍ ലൂയീസിലൂടെ ഡല്‍ഹിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. എന്നാല്‍ 51ാം മിനുട്ടില്‍ അല്‍ഫാരോ സമനില ഗോള്‍ നേടി.
അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയമടക്കം 10 പോയിന്റുമായാണ് നോര്‍ത്ത് ഈസ്റ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഏഴ് പോയിന്റുള്ള മുംബൈ സിറ്റി എഫ് സി രണ്ടാം സ്ഥാനത്തും അഞ്ച് പോയിന്റുമായി ഡല്‍ഹി മൂന്നാം സ്ഥാനത്തുമാണ്.
ഇന്ന് നടക്കുന്ന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്ത- എഫ് സി ഗോവയെ നേരിടും. കൊല്‍ക്കത്ത രബീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴിനാണ് മത്സരം.