സി ജിന്‍പിംഗുമായി മോദി കൂടിക്കാഴ്ച നടത്തി

Posted on: October 15, 2016 9:55 pm | Last updated: October 16, 2016 at 8:41 am

modi-xi-jinping-jpg-image-784-410ബനൗലിം (ഗോവ): തീവ്രവാദ വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകുകയെന്നത് അനുവദിക്കാനാകില്ലെന്ന് ചൈനയോട് ഇന്ത്യ. ഭീകരവാദത്തിന്റെ കെടുതിയില്‍ നിന്ന് ഒരു രാജ്യവും മുക്തമല്ലെന്നും ജയെഷേ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെതിരെ യു എന്‍ നടപടി വരുന്നത് തടഞ്ഞ ചൈനിസ് നടപടിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തവേ പ്രാധാനമന്ത്രി നരേന്ദ്ര മോദിയാണ് ശക്തമായ സന്ദേശം നല്‍കിയത്. ഗോവയിലെ ബെനൗലിമില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഭീകരതക്കെതിരെ ഒരുമിച്ച് നില്‍ക്കുമെന്ന് സി ജിന്‍പിംഗ് വ്യക്തമായതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.