തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ എംഎല്‍എ ഹോസ്റ്റലില്‍ മുറി അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്് കത്ത് നല്‍കി. ഔദ്യോഗിക വസതി ഒഴിയാനുള്ള നടപടികളും ജയരാജന്‍ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. ഇന്ന് വൈകുന്നേരം അദ്ദേഹം കണ്ണൂരിലേക്ക് പോകും. എകെജി സെന്ററിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട ശേഷമായിരിക്കും കണ്ണൂരിലേക്ക് പോകുന്നത്.