കുവൈത്ത് വനിതയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം; സ്വദേശിക്കെതിരെ കേസ്

Posted on: October 14, 2016 7:09 pm | Last updated: October 14, 2016 at 7:09 pm

ഷാര്‍ജ: കുവൈത്ത് സ്വദേശിയായ വനിതയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ ദിബ്ബയിലെ അല്‍ യാഷ് മേഖലയില്‍ താമസിക്കുന്ന 32കാരിയാണ് പരാതിക്കാരി.
കഴിഞ്ഞ മാര്‍ച്ച് 14നാണ് സംഭവം. യു എ ഇ പീനല്‍കോഡ് 434,21366 പ്രകാരം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ സ്വദേശിക്കെതിരെ ചുമത്തിയിരിക്കുന്നത്. അര്‍ധരാത്രി കഴിഞ്ഞ് 1.40നാണ് സംഭവത്തെകുറിച്ച് യുവതി ഷാര്‍ജ പോലീസിനെ അറിയിക്കുന്നത്. ഉടന്‍ തന്നെ പോലീസ് പോലീസ് യുവതിയുടെ വീട്ടിലെത്തി. അപ്പോഴേക്കും സ്വദേശി രക്ഷപ്പെട്ടിരുന്നു. കുട്ടികളുടെ കൂടെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് വീട്ടില്‍ അതിക്രമിച്ചുകയറി സ്വദേശി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പറയുന്നു. അറബ് സ്വദേശി എത്തിയ നിസാന്‍ കാറിന്റെ നമ്പര്‍ യുവതി മനസ്സിലാക്കുകയും പോലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാവുന്നത്.