ഇപി ജയരാജന്റെ രാജി നല്ലകാര്യമാണെന്ന് വിഎസ്

Posted on: October 14, 2016 5:33 pm | Last updated: October 15, 2016 at 9:19 am

vs-achuthanandanതിരുവനന്തപുരം: ഇപി ജയരാജന്റെ രാജി നല്ലകാര്യമാണെന്ന് വിഎസ് അച്യുതാനന്ദന്‍. യുഡിഎഫില്‍ നിന്ന് വ്യത്യസ്തമായി അന്തസുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഭരണ പരിഷ്‌കരണ കമ്മിഷന്റെ ആദ്യ യോഗം വിഎസിന്റെ ഔദ്യോഗിക വസതിയായ കാവടിയാര്‍ ഹൗസില്‍ ചേരുന്നതിന് മുന്നോടിയായാണ് വിഎസ് മാധ്യമങ്ങളെ കണ്ടത്.

‘ഇതിന് മുമ്പുള്ള അഴിമതിക്കാരെ സംബന്ധിച്ച് തീരുമാനങ്ങളും പ്രക്ഷോഭങ്ങളുമുണ്ടായിട്ടും എന്താണുണ്ടായത്. ഇത് അന്തസായിട്ട് രാജിവെച്ച് ഒഴിഞ്ഞില്ലേ. എന്താണ് ആ ഡിഫറന്‍സ് നിങ്ങള്‍ മനസ്സിലാക്കാത്തത്?’ മാധ്യമങ്ങളോട് വിഎസ് ചോദിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് കടന്നതോടെ ഇത് കമ്മിഷന്‍ യോഗം നടക്കുന്ന സ്ഥമാണെന്നും കൂടുതല്‍ പ്രതികരണം പിന്നീടാവാമെന്നും പറഞ്ഞ് വിഎസ് ഒഴിഞ്ഞു.