തിരുവനന്തപുരം: ഇപി ജയരാജന്റെ രാജി കൊണ്ട് മാത്രം പ്രശ്‌നം തീരില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന് മുഖ്യമന്ത്രി അറിയാതെ ഇത്തരമൊരു തീരുമാനം എടുക്കാനാവില്ല. ബന്ധു നിയമനങ്ങളില്‍ ഇനിയുളള നിയമനടപടികള്‍ കൈക്കൊള്ളുന്നതിനായി യുഡിഎഫ് യോഗം ചേരുമെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ബന്ധു നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലെ നിയമനങ്ങള്‍ അന്വേഷിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും ചെന്നിത്തല പറഞ്ഞു.