വിജിലന്‍സ് കോടതിയില്‍ അഭിഭാഷക ഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കല്ലേറ്

Posted on: October 14, 2016 1:05 pm | Last updated: October 14, 2016 at 5:34 pm
SHARE

vigilance-court-thiruvananthapuram

തിരുവനന്തപുരം: വഞ്ചിയൂര്‍ വിജിലന്‍സ് കോടതിയില്‍ വീണ്ടും അഭിഭാഷക ഗുണ്ടായിസം. ഇപി ജയരാജനെതിരായ ഹര്‍ജി പരിഗണിച്ചപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായത്. കോടതിക്കുള്ളില്‍ നിന്ന് ഒരു വിഭാഗം അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ജഡ്ജി പ്രശ്‌നത്തില്‍ ഇടപെടാന്‍ തയ്യാറായില്ല.

കനത്ത പോലീസ് കാവലിലാണ് മാധ്യമപ്രവര്‍ത്തകരെ കോടതിക്ക് പുറത്തെത്തിച്ചത്. തുടര്‍ന്ന് പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. കല്ലേറില്‍ മനോരമ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ് വാഹനങ്ങളുടെ ചില്ല് തകര്‍ന്നു.

കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന അഭിഭാഷകരുടെ നടപടിക്കെതിരെ വ്യാപക പരാതിയുയര്‍ന്നിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി അറിയിച്ചിരുന്നു. എന്നാല്‍ സ്ഥിതിഗതികള്‍ മാറിയിട്ടില്ലെന്ന് കാണിക്കുന്നതാണ് പുതിയ സംഭവങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here