അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടി: മുഖ്യമന്ത്രി

Posted on: October 14, 2016 9:58 am | Last updated: October 14, 2016 at 1:17 pm

pinarayiതിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാം മുറ പോലെ അഴിമതിയും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. സംസ്ഥാനത്തിന് അകത്ത് നിന്നും ഭീകരതയുടെ ഭീഷണി ഉയര്‍ന്നുകഴിഞ്ഞു. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പോലീസിന്റെ ആള്‍ബലവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.