ബന്ധുനിയമനം: നടപടി എടുക്കേണ്ടത് സര്‍ക്കാറും വിജിലന്‍സുമെന്ന് യെച്ചൂരി

Posted on: October 13, 2016 7:51 pm | Last updated: October 14, 2016 at 12:18 pm

yechuriന്യൂഡല്‍ഹി: ബന്ധുനിയമന വിവാദത്തില്‍ ഇപി ജയരാജനെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാറും വിജിലന്‍സുമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജയരാജനെതിരെ ത്വരിതപരിശോന നടത്താന്‍ വിജിലന്‍സ് ഡയരക്ടര്‍ ഉത്തരവിട്ടു. ഔദ്യോഗിക ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങും. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജയരാജന്‍ രാജിവെക്കണം എന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.