പുതിയ സ്ഥാനപതിമാരുടെ അധികാരപത്രം സ്വീകരിച്ചു

Posted on: October 13, 2016 3:50 pm | Last updated: October 13, 2016 at 3:50 pm
അബുദാബി മുശ്‌രിഫ് പാലസില്‍ യു എ ഇയിലെ പുതിയ സ്ഥാനപതിമാരുടെ അധികാരപത്രം  യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിക്കുന്നു
അബുദാബി മുശ്‌രിഫ് പാലസില്‍ യു എ ഇയിലെ പുതിയ സ്ഥാനപതിമാരുടെ അധികാരപത്രം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്
മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിക്കുന്നു

അബുദാബി: വിവിധ രാജ്യങ്ങളുടെ യു എ ഇയിലെ പുതിയ സ്ഥാനപതിമാരുടെ അധികാരപത്രം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സ്വീകരിച്ചു. അബുദാബി മുശ്‌രിഫ് പാലസിലായിരുന്നു ചടങ്ങ്. ജര്‍മനി, ഓസ്ട്രിയ, കാനഡ, പോളണ്ട്, പാക്കിസ്ഥാന്‍, ഇറാഖ്, തുര്‍ക്കി, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ക്കാണ് പുതിയ സ്ഥാനപതിമാര്‍ ചുമതലയേറ്റത്. യു എ ഇയും രാജ്യങ്ങളും തമ്മിലുള്ള സഹകരണം ദൃഢമാക്കുന്നത് സംബന്ധിച്ച് പുതിയ സ്ഥാനപതിമാരുമായി ശൈഖ് മുഹമ്മദ് ചര്‍ച്ച നടത്തി. തങ്ങളുടെ രാജ്യത്തെ ഭരണാധികാരികളുടെ ആശംസ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനെ സ്ഥാനപതിമാര്‍ അറിയിച്ചു.